വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം  കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു

പൊന്നാനി:വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം  കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.
അക്രമത്തിൽ  ഓട്ടോ റിക്ഷ ഡ്രൈവർ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷി (40) ന്
ഗുരുതര പരിക്കേറ്റു.പൊന്നാനി ചന്തപ്പടിയിൽ രാത്രി എട്ടോടെയാണ് അക്രമമുണ്ടായത്. നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കൈയ്യിനും, തലക്കും പരിക്കേറ്റു.ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

Sharing is caring!