മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ബസ്സിന് പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ബസ്സിന് പിന്നില്‍ മിനിലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മഞ്ചേരി തടപ്പറമ്പ് സ്വദേശി പുളിക്കാമത്ത് അഷ്ഫിന്റെ മകന് തൗഫീര്‍ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മഞ്ചേരി സി.എച്ച് ബൈപ്പാസില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്ന് ജസീല ജംഗ്ഷന് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറി ബസ് ഓണേഴ്സ് പമ്പിന് മുന്നില്‍ വെച്ചാണ് ബസിനു പിന്നില്‍ ഇടിച്ചത്.
നിയന്ത്രണം വിട്ട ലോറി ബസ്സിനു പുറമേ നടപ്പാതയിലെ കൈവരിയും തകര്‍ത്ത് സ്വകാര്യ കെട്ടിടത്തിലെ തൂണില്‍ ഇടിച്ച ശേഷമാണ് നിന്നത്. തുടര്‍ന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി യുവാവിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഉടന്‍ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മിനി ലോറിയുടെ നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. അമിത വേഗതയാണ് വാഹനം നിയന്ത്രണം വിടാനുള്ള കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.