മലപ്പുറത്ത് മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന വ്യാജപോക്‌സോ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറത്ത് മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന വ്യാജപോക്‌സോ പരാതിയില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചെന്ന വ്യാജപോക്‌സോ പരാതി യില്‍ പിതാവിനെതിരെ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബ വൈരാഗ്യം തീര്‍ക്കാന്‍ തന്റെ 4 വയസുകാരിയായ മകളെ ഭാര്യാ സഹോദരന്‍ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ജനുവരിയില്‍ പിതാവ് വഴിക്കടവ് പോലീസില്‍ പരാതി നല്കിയിരുന്നു. പിതാവിന്റെ പരാതിയില്‍ വഴിക്കടവ് പോലീസ് ഭാര്യാ സഹോദരനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശതെ തുടര്‍ന്ന് വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യാ സഹോദരനെ കുടുക്കാന്‍ പിതാവ് തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് നല്കിയ പരാതി വ്യാജമണെന്ന് തെളിഞ്ഞത്. പരാതിയില്‍ അന്വേഷണം നടത്തുന്നതിന് പോലീസ് കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് പിതാവ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്കിയിരുന്നു. കുട്ടിയെയും മാതാവിനെയും പോലീസ് ശസ്ത്രീയമായി ചോദ്യം ചെയ്തതിലും ഇരുവരും കോടതി മുമ്പാകെ നല്കിയ മൊഴികളിലും കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച് ഭാര്യ സഹോദരനെതിരെ വ്യാജമൊഴി പറയിപ്പിച്ചതാണന്ന് കണ്ടെത്തി. ഇതോടെ പോലീസ് ഭാര്യ സഹോദരെനെതിരെയുള്ള കേസ് വ്യാജമാണന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കു കയും തുടര്‍ന്ന് പിതാവിനെതിരെ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യു കയും ചെയ്തു. ഇതറിഞ്ഞ പിതാവ് ഒളിവില്‍ പോവുകയാമായിരുന്നു. പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനുമുമ്പും വഴിക്കടവ് പോലീസ് വ്യാജ പോക്‌സോ പരാതിയില്‍ അന്വേഷണം നടത്തി പരാതിക്കര നെതിരെ കേസെടുത്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ മാരായ ജോസ്. കെ. ജി. , അജയകുമാര്‍ . ടി , പോലീസുകാരായ അബൂബക്കര്‍ നാലകത്ത് , ഗീത. കെ സി, ജോബിനി ജോസഫ് . എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Sharing is caring!