അനധികൃത മണൽലോറി  പിടികൂടി

അനധികൃത മണൽലോറി  പിടികൂടി

 വാഴക്കാട് : അനധികൃത മണൽ കടത്ത് വ്യാപകമായതി ന്റെ  അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വാഴക്കാട് പോലീസ് പരിശോധന നടത്തി. അനധികൃതമായി മണൽ എടുക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാട് സബ് ഇൻസ്പെക്റ്റർ വിജയരാജന്റെ നേതൃത്വത്തിൽ നടത്തിയ  പരിശോധനയിൽ മണൽ ലോറി  പിടികൂടി. പ്രതികൾ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഴക്കാട് പോലീസ് കേസെടുത്തു. പരിശോധന ശക്തമാക്കുമെന്ന് വാഴക്കാട് പോലീസ് പറഞ്ഞു കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ   എ എസ് ഐ അബ്ദുൽ ഗഫൂർ,ജയേഷ്,ഷിബു, അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു.

Sharing is caring!