പോക്‌സോ കേസ് പ്രതിയായ സി.പി.എം മുന്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ.വി ശശികുമാറിനെ അറസ്റ്റ് ചെയ്യണം. മലപ്പുറത്ത് വ്യാപക പ്രതിഷേധം

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ സി.പി.എം മുന്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ.വി ശശികുമാറിനെ അറസ്റ്റ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു മലപ്പുറത്ത് വ്യാപക പ്രതിഷേധങ്ങള്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും ധര്‍ണയും നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മലപ്പുറത്ത് വിദ്യാര്‍ത്ഥിക്‌നികളെ പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു മുസ്ലിംയൂത്ത്‌ലീഗും, വനിതാ ലീഗും, ഫ്രറ്റേണിറ്റിയും ജില്ലാ ആസ്ഥാനത്ത് മാര്‍ച്ച് നടത്തി.
30 വര്‍ഷം നീണ്ട പീഡനത്തിന് ഒരു അദ്ധ്യാപകന്‍ തന്നെ നേതൃത്വം നല്‍കി എന്നുള്ളത് മനസ്സാക്ഷിയുള്ള മുഴുവന്‍ ആളുകളെയും ഞെട്ടിപ്പിച്ച പീഡന വാര്‍ത്തയാണ്.
സംസ്ഥാനത്ത് ഭരണം നടത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി കുട്ടികള്‍ക്ക് പീഡനവും അതിവേഗ റെയില്‍ കുറ്റികള്‍ക്ക് സംരക്ഷണവും ഒരുക്കുന്ന വിരോധാഭാസത്തിന്റെ ഭരണകൂടമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം നഗരസഭാ ചെയര്‍മാനുമായ മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുദീര്‍ഘമായ 30 വര്‍ഷം ഒരു അധ്യാപകന്‍ തന്നെ തന്റെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു എന്ന വാര്‍ത്ത മലയാളി മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രമാദമായ കൊലപാതകങ്ങളിലെ പ്രതികളെ പോലും മണിക്കൂറുകള്‍ക്കകം പിടിക്കുന്നതിന് നേതൃത്വം നല്‍കിയ സംസ്ഥാന പോലീസിന് ഒരധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ ആവുന്നില്ല എന്നുള്ളത് ആശ്ചര്യകരമാണ്. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള പീഡന ദുരന്ത കഥകളാണ് വിദ്യാര്‍ഥിനികള്‍ പരസ്യമായി തുറന്നുപറയാന്‍ ധൈര്യം കാണിച്ചത്. സിമ്പോസിയങ്ങളും, സെമിനാറുകളും, മനുഷ്യ മതിലുകളും തീര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ സ്ത്രീ പക്ഷ നിലപാട് എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി എന്ന് അറിയിപ്പു നല്‍കിയ ഇടതുപക്ഷം അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ സംയുക്ത പ്രക്ഷോഭത്തിന് തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്ക് പീഡനവും കുട്ടികള്‍ക്കു സംരക്ഷണവും ഒരുക്കുന്ന അപൂര്‍വ്വ പ്രതിഭാസമാണ് പിണറായി വിജയന്റെ ഭരണ കാലഘട്ടത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സി പി സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് ട്രഷറര്‍ ഹാരിസ് ആമിയന്‍,പി കെ ബാവ, പി കെ സക്കീര്‍ ഹുസൈന്‍, റഷീദ് കാളമ്പാടി, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ഫെബിന്‍ കളപ്പാടന്‍, സമീര്‍ കപ്പുര്‍, എംഎസ്എഫ് മണ്ഡലം പ്രസിഡണ്ട് അഖില്‍ ആനക്കയം, സദാദ് കാബ്ര, റസാഖ് വാളന്‍, എസ് വാജിദ്, സി കെ അബ്ദുറഹിമാന്‍, എന്‍ മുസ്ഥഫ, സാലി മാടമ്പി, വി ടി ഷബീബ്, മുനീര്‍ വി ടി, റസാഖ് കാരാത്തോട്, അമീര്‍ തറയില്‍, മഹറൂഫ് പി,തബ്ഷീര്‍ വി കെ, അക്ബര്‍ ഒ പി, ബുഷൈര്‍ സി കെ, റംസാന്‍ കാട്ടുങ്ങല്‍, ഹബീബ് എന്നിവര്‍ പങ്കെടുത്തു
പോക്‌സോ കേസില്‍ പ്രതിയായ സി.പി.എം മുന്‍ കൗണ്‍സിലറായിരുന്ന കെ.വി ശശികുമാറിനെ അറസ്റ്റ് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയിലേക്ക് കാര്‍ ഇടിച്ചു കയറി 2 പേര്‍ക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ഷറഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.കെ മുഹ്‌സിന്‍,ഖാദര്‍ മച്ചിങ്ങല്‍, അജ്മല്‍ മൊറയൂര്‍,പി.ടി റിയാസലി, അര്‍ഷദ് സി.ടി, ദിനില്‍, റാഫി, റാഷിദ് പൂക്കോട്ടൂര്‍, ജിജി മോഹന്‍, സമീര്‍ മുണ്ടുപറമ്പ്, ഷാഹിദ്,ശിഹാബ് മേല്‍മുറി എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സെന്റ് ജമ്മാസ് സ്‌കൂള്‍ അധ്യാപകനും, സി.പി.എം നേതാവും നഗരസഭാംഗവുമായ കെ.വി ശശികുമാറിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി സെന്റ് ജമ്മാസ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. നിരവധി വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടും പ്രതിയെ സംരക്ഷിച്ച സ്ഥാപന മേധാവികള്‍ക്കെതിരെ കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഫ്രറ്റേണറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സഫ്വാന്‍ തിരൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹാദിക്ക് എന്‍.കെ, ജില്ലാ കമ്മിറ്റി അംഗവും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സാജിദ വടക്കാങ്ങര എന്നിവര്‍ സംസാരിച്ചു. ഷമീം, അനസ് നസീര്‍, കമറുന്നീസ എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

ഐ എസ് എല്‍ ജേതാവ് ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരവ്
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ടീം താരമായ ആഷിഖ് കുരുണിയന് മലപ്പുറം നഗരസഭയുടെ ആദരം. ഐ എസ് എല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ മോഹന്‍ ബഗാനു വേണ്ടി കളിച്ച മലപ്പുറത്തിന്റെ സ്വന്തം താരത്തിന് നഗരസഭ കൗണ്‍സില്‍ സ്വീകരണം നല്‍കി ഫുട്ബോള്‍ രംഗത്ത് [...]