ദേശീയപാത  കക്കാട് ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

ദേശീയപാത  കക്കാട് ബൈക്കും കാറും കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

കക്കാട്: ദേശീയപാത  മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് കക്കാട് സ്വദേശികൾക്ക് പരിക്ക്. ഇന്നലെ രാവിലെ 6:17ന് ആണ് അപകടം നടന്നത്. പെട്രോൾ പമ്പിന് മുൻവശം വെച്ച് കക്കാട് ഭാഗത്തുനിന്നും വരുകയായിരുന്നു ലോറിയെ മറികടക്കുന്നതിടെ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
കുഞ്ഞോട്ട് അബ്ദുറഹ്മാൻ ഹാജി 65 വയസ്സ് (കക്കാട് സാഗർ ഹോട്ടലുടമ) മകൻ ഫാസിൽ 24 വയസ്സ് എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുഞ്ഞാട്ട് അബ്ദുറഹ്മാൻ ഹാജി എന്നവർക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!