വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം സമസ്തയുടെ നേതൃത്വം മറുപടി പറയണം: എഐവൈഎഫ്

മലപ്പുറം: രാമപുരം പാതിരമണ്ണയിലെ സമസ്തയുടെ നിയന്ത്രണത്തിലുള്ള മദ്രസയിൽ നടന്ന ചടങ്ങിൽ ഉപഹാരം സ്വീകരിക്കാൻ വേദിയിലേക്ക് വന്ന വിദ്യാർത്ഥിനിയെ പൊതുമധ്യത്തിൽ വച്ച് അപമാനിച്ചത് നീതികരിക്കാൻ കഴിയാത്തതാണ്. സ്ത്രീകൾ പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ടവരാണ് എന്നു പറയുന്നതിലൂടെ എന്ത് സന്ദേശമാണ് പരിഷ്കൃത സമൂഹത്തിന് സമസ്ത നൽകാൻ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ നിഷേധം ഉൾപ്പെടെ നിരവധിയായ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നേറിയവരാണ് വിശിഷ്യാ മലബാറിലെ സ്ത്രീ സമൂഹം. രാജ്യത്തിന്റെ സുപ്രധാന മേഖലകളിൽ സ്ത്രീ സമൂഹം തങ്ങളുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞ ഇക്കാലത്ത് മത പൗരോഹിത്യത്തിന്റെ ഇത്തരം പിന്തിരിപ്പൻ സമീപങ്ങനളെ പൊതു സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും അത്തരക്കാരെ തിരുത്താൻ മുസ്ലിം സമൂഹം മുന്നോട്ട് വരണമെന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി, പ്രസിഡന്റ് സി പി നിസാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
RECENT NEWS

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജംഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]