നിര്ത്തിയിട്ട സ്കൂട്ടറില് കാറിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയില് കരുമ്പില് കാറിടിച്ചു സ്കൂട്ടര് യാത്രക്കാരന് മരിച്ചു. കോട്ടക്കല് പുതുപ്പറമ്പ് ഞാറത്തടം കാഞ്ഞിരങ്ങല് വളപ്പില് നാസര് കോയയുടെ മകന് മുഹമ്മദ് ഷിബിന് (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ദേശീയപാതയില് കരുമ്പില് വെച്ചാണ് അപകടം. സ്കൂട്ടറിലെ പെട്രോള് കഴിഞ്ഞതിനെ തുടര്ന്ന്, റോഡരികില് വണ്ടി നിര്ത്തി സുഹൃത്തിനെ കാത്തു നില്ക്കുമ്പോള് കണ്ണൂര് ഭാഗത്തു നിന്നെത്തിയ കാര് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കല് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷിബിന്റെ വണ്ടി തകരാര് ആയതിനെ തുടര്ന്ന് സര്വീസ് സെന്ററില് നിര്ത്തി മറ്റൊരു സ്കൂട്ടറുമായി വന്നതായിരുന്നു.
മാതാവ് സാജിദ, സഹോദരി നാജിയ നസ്രിന്.
RECENT NEWS

വൈറലായി മുനവറലി ശിഹാബ് തങ്ങളും ദുൽഖർ സൽമാനും ഒരുമിച്ച സെൽഫി
കൊണ്ടോട്ടി: നടൻ ദുൽഖർ സൽമാനൊപ്പമുള്ള മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ സെൽഫി വൈറലായി. കൊണ്ടോട്ടിയിൽ ഒരു ടെക്സ്റ്റൈൽസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുൽഖർ എത്തിയപ്പോഴായിരുന്നു സെൽഫി. ദുൽഖറിന്റെ [...]