മലപ്പുറത്തെ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്ന് ഉപയോഗം: അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറത്തെ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്ന് ഉപയോഗം: അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്തെ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്നിന്റെ ഉപയോഗിക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍. സംഘം ഇതിനു മുമ്പു പലവിധ സാമൂഹ്യദ്രോഹ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടതായി പോലീസ് അറിയിച്ചു. പരപ്പനങ്ങാടി മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം
വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചു പേര്‍ അറസ്റ്റിലായത്.
രാത്രികാലങ്ങളില്‍ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡന്‍സ് അസോസിയേഷനുകളും മറ്റും പരാതി പോലീസില്‍ തന്നിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വള്ളിക്കുന്ന് നവജീവന്‍ സ്‌കൂളിനു സമീപത്തായി ട്രാക്കില്‍ കഞ്ചാവ് ഉപയോഗത്തില്‍ ശേഷം ഉണ്ടായ അടിപിടിയില്‍ അത്താണിക്കല്‍ സ്വദേശിയായ ഷക്കത്തലി എന്നയാളെ പോലീസ് റിമാന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മിസ്ബാഹ് (22) അഞ്ചപ്പുര, ഫൈജാസ്(26). അരിയല്ലൂര്‍, നവാഫ് (22)അരിയല്ലൂര്‍, മുഹമ്മദ് ഫായിസ് (21) ചെട്ടിപ്പടി ബബൂല്‍ അരിയാന്‍ (18) ചെട്ടിപ്പടി എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ബബൂല്‍ അരിയാന്‍ കൂട്ടുമൂച്ചി പെട്രോള്‍ പമ്പില്‍ മയക്കുമരുന്നു ലഹരിയില്‍ അടി പിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ്, എസ് ഐ രാധാകൃഷ്ണന്‍, പോലീസുകാരായ ജിതിന്‍, പ്രശാന്ത്, ഡാന്‍സാഫ് ടീമംഗങ്ങളായ ജിനേഷ് , ആല്‍ബിന്‍ , വിപിന്‍, അഭിമന്യു, സബറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് പോലീസിനെ അറിയിക്കുന്നതിന് 9497 94 7225(ഇക പരപ്പനങ്ങാടി), 8594043757 (ആല്‍ബിന്‍ ),8089731400 (സബറുദീന്‍),9656262199 (അഭിമന്യൂ )9446636970 (വിപിന്‍ )8113924234 (ജിനേഷ് ) എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

 

Sharing is caring!