15കാരിയുടെ കയ്യിനു പിടിച്ച യുവാവിന് ജാമ്യമില്ല

15കാരിയുടെ കയ്യിനു പിടിച്ച യുവാവിന് ജാമ്യമില്ല

മഞ്ചേരി : പതിനഞ്ചുകാരിയെ ശല്യം ചെയ്യുകയും കയ്യിനു പിടിച്ച് മാനഹാനി വരുത്തുകയും ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വാഴക്കാട് ചെറുവായൂര്‍ കക്കാട്ടീരി വൈഷ്ണവ് (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവാലൂര്‍ റോഡില്‍ വെച്ചാണ് പ്രതി കുട്ടിയെ ശല്യപ്പെടുത്തിയത്. 2021 ലും ഇയാള്‍ കുട്ടിയെ സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ഏപ്രില്‍ 28ന് വാഴക്കാട് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 

Sharing is caring!