മലപ്പുറം പതിരമണ്ണയില്‍ 10-ാം ക്ലാസുകാരിയെ സ്‌റ്റേജില്‍ വിളിച്ചതിനെതിരെ സമസ്ത നേതാവ്

മലപ്പുറം പതിരമണ്ണയില്‍ 10-ാം ക്ലാസുകാരിയെ സ്‌റ്റേജില്‍ വിളിച്ചതിനെതിരെ സമസ്ത നേതാവ്

മലപ്പുറം: മലപ്പുറം പതിരമണ്ണയില്‍ 10-ാം ക്ലാസുകാരിയെ സ്റ്റേജില്‍ വിളിച്ചതിനെതിരെ സമസ്ത നേതാവ്. ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”-
മലപ്പുറം പതിരമണ്ണയില്‍നടന്ന മദ്രസ കെട്ടിട ഉദ്ഘാടനച്ചടങ്ങിലെ പൊതുവേദിയില്‍വെച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് ഇ കെ സമസ്ത നേതാവും സമസസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ എ.ടി. അബ്ദുള്ള മുസ്ലിയാര്‍. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമര്‍ശനം.
മദ്റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചത്. പെണ്‍കുട്ടി എത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാര്‍ ദേഷ്യപ്പെടുകയായിരുന്നു. പിന്നീട് സംഘാടകര്‍ക്കെതിരെയും പ്രകോപിതനായി.
മലപ്പുറം പാതിരമണ്ണയിലെ വി.മാനുമുസ്ല്യാര്‍ നഗറിലായിരുന്നു ചടങ്ങ്. മദ്രസയുടെ കെട്ടിട ഉദ്ഘാടനവും മതപ്രഭാഷണവുമായിരുന്നു ചടങ്ങ്. ഇതില്‍വെച്ചാണ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നത്.
ചടങ്ങിന്റെ ഉദ്ഘാടകനായ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ വേദിയിലിരിക്കെയായിരുന്നു
എ.ടി. അബ്ദുള്ള മുസ്ലിയാരുടെ പ്രതികരണം.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- അബ്ദുള്ള മുസ്ലിയാര്‍ സംഘാടകരോട് ചോദിച്ചു. അവരെയൊക്കെ വേദിയില്‍ വിളിച്ചാല്‍ പിന്നെ ഫോട്ടോയൊക്കെ പുറത്തുപോകുമെന്ന രീതിയിലായിരുന്നു ഉസ്താദിന്റെ പ്രതികരണം.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളില്‍ വേദിയില്‍ സ്ത്രീകള്‍ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി. എന്നാല്‍ ഭയന്ന സ്‌റ്റേജിലുണ്ടായ മറ്റൊരു ഉസ്താദ് മറുപടി പറയുന്നുണ്ട്. താനല്ല, വിളിച്ച് എന്റെ മകളോടും സ്‌റ്റേജിലേക്ക് വരേണ്ട എന്നാണ് ഞാന്‍ പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Sharing is caring!