അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

മഞ്ചേരി : സ്‌കൂട്ടര്‍ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്പറ്റ പരേതനായ പൂതക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് വൈകീട്ട് അഞ്ചര മണിക്ക് പൂക്കൊളത്തൂര്‍ – പുല്പറ്റ റോഡിലെ നായര്‍പ്പടിയിലായിരുന്നു അപകടം. അബ്ദുല്‍ ഹമീദ് ഓടിച്ച സ്‌കൂട്ടി നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. മാതാവ് : പരേതയായ മറിയക്കുട്ടി. ഭാര്യ : ഉമ്മുകുല്‍സു. മക്കള്‍ : സുനീര്‍ ബാബു, ജസീല, ഫസീല, നൗഫല്‍. മരുമക്കള്‍ : കോയ, മനാഫ്, ഫാത്തിമ സുഹ്‌റ, ഹസനത്ത്. മഞ്ചേരി എസ് ഐ വി സി കൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നര മണിയോടെ എടപ്പറ്റ ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!