സന്തോഷ് ട്രോഫി ഫൈനലിലെ അനിഷ്ട സംഭവങ്ങള്‍;മുഖ്യമന്ത്രിക്ക് പരാതി നല്‍കി യൂത്ത്ലീഗ് 

സന്തോഷ് ട്രോഫി ഫൈനലിലെ അനിഷ്ട സംഭവങ്ങള്‍;മുഖ്യമന്ത്രിക്ക് പരാതി നല്‍കി യൂത്ത്ലീഗ് 

മലപ്പുറം : സന്തോഷ് ട്രോഫി ഫൈനല്‍ മത്സര ദിവസം പയ്യനാട് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ല മുസ്ലിംയൂത്ത്ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മത്സരം കാണാന്‍  ഒരുക്കിയ സൗകര്യത്തിൽ കാണികൾക്ക് ഇരിക്കാൻ തയ്യാറാക്കിയ സീറ്റുകളുടെ ഇരട്ടിയോളം സീറ്റുകളിലേക്കുള്ള ടിക്കറ്റുകൾ സംഘാടകർ നേരത്തെ നൽകിയതിനാല്‍ ആയിരക്കണക്കിന് ആളുകൾക്ക് കളി കാണാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി.
ഫൈനല്‍ മത്സരത്തിന്
ടിക്കറ്റ് എടുത്തവര്‍
 07 :30 ന് അകം സ്റ്റേഡിയത്തില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു . എന്നാല്‍ ഫൈനല്‍ ദിവസം  വൈകുന്നേരം 5 മണിക്ക് തന്നെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ പൂര്‍ണ്ണമായും സംഘാടകർ അടച്ചിരുന്നു.
കിലോമീറ്ററുകൾ യാത്ര ചെയ്ത് ജില്ലക്കകത്ത് നിന്നും പുറത്തു നിന്നുമായി ഓണ്‍ലൈന്‍ ടിക്കെറ്റെടുത്ത് ഫൈനല്‍ കാണാമെന്ന മോഹവുമായി എത്തിയ നിരവധി കായിക പ്രേമികൾക്കാണ് കളി കാണാൻ കഴിയാതെ വന്നതും പോലീസിൻറെ ലാത്തിച്ചാർജ്ജിന് ഇരയാകേണ്ടിയും വന്നത്.
25000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിൽ ഇത്രയും സീറ്റുകളിലേക്ക്
ഓണ്‍ലൈനായി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിട്ടും ഫൈനല്‍ ദിവസവും പരിധിയില്ലാതെയാണ് കൗണ്ടര്‍ വഴി ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയത്.ഇതാണ് പ്രശ്നത്തിന്റെ കാരണം.ഇത് കായിക പ്രേമികളെ വഞ്ചിച്ചതിന് തുല്യമാണ്.
മാനദണ്ഡമില്ലാതെ  ടിക്കറ്റ് വില്‍പ്പന നടത്തിയവര്‍ക്കെതിരേയും ടിക്കറ്റുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനെത്തിയവരെ  ക്രൂരമായി ലാത്തിചാര്‍ജ്ജ് ചെയ്ത പോലീസ് ഉദ്ധോഗസ്തര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിത്തവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ചു നല്‍കണമെന്നതടക്കമുള്ള  ആവശ്യങ്ങളാണ് യൂത്ത് ലീഗ് പരാതിയിൽ ഉന്നയിച്ചത്.

Sharing is caring!