വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയെ പോത്തുകല്ല് പോലീസ് അറസ്റ്റ് ചെയ്തു

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയെ പോത്തുകല്ല് പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നു പണം തട്ടിയ കേസിലെ പ്രതിയെ പോത്തുകല്ല് പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്തിനെ (40) ആണ് എസ്‌ഐ കെ.സോമന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഉദിരകുളം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 96,000 രൂപയാണ് തട്ടിയെടുത്തത്. പ്രദേശത്തെ മറ്റു 3 യുവാക്കളില്‍ നിന്നായി 1,20,000 രൂപയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിനും കേസെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി പ്രതി പ്രമുഖ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ജോലി അന്വേഷകരായ യുവാക്കള്‍ ബന്ധപ്പെടുമ്പോള്‍ വിശ്വാസം നേടിയെടുത്ത ശേഷം 2 ഗഡുക്കളായാണ് പണം വാങ്ങുന്നത്. മൂന്നാമത്തെ ഗഡു ജോലിയില്‍ പ്രവേശിച്ചതിനു ശേഷം മതിയെന്നും പറയും. എന്നാല്‍, പണം നല്‍കിയവര്‍ക്ക് പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തിരുവനന്തപുരം പള്ളിക്കല്‍ സ്റ്റേഷനിലെ കേസില്‍ പ്രതി അറസ്റ്റിലായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!