ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷക്കാന്‍ പോയ മലപ്പുറം സ്വദേശി അപകടത്തില്‍മരിച്ചു

ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷക്കാന്‍ പോയ മലപ്പുറം സ്വദേശി അപകടത്തില്‍മരിച്ചു

മലപ്പുറം: ഖത്തറില്‍ പെരുന്നാള്‍ അവധി ആഘോഷത്തിനായി മരുഭൂമിയിലേക്ക് യാത്രപോയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരിച്ചത് മലപ്പുറം ആലപ്പുഴ സ്വദേശികള്‍.
പൊന്നാനി മാറഞ്ചേരി പുറങ്ങ് കുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്? മങ്ങാട്ട് (37),മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം.കെ ഷമീം (35) എന്നിവരാണ് മരിച്ചത്. സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരിക്കുകളോടെ ഹമദ്? മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്. വില്ലയില്‍ അടുത്തടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവര്‍. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സംഞ്ചരിച്ച ലാന്‍ഡ് ക്രൂസ് മരുഭൂമിയിലെ ഓട്ടത്തിനിടയില്‍ കല്ലിലിടിച്ച് നിയന്ത്രണം വിട്ടതായി ദൃസാക്ഷികള്‍ പറഞ്ഞു. മൂന്നു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ്? സൂചന. പരിക്കേറ്റവരെ ഉടന്‍ എയര്‍ ആംബുലന്‍സില്‍ വക്‌റയിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡ്രൈവര്‍ ശരണ്‍ജിതിന് സാരമായി പരിക്കേറ്റു. കണ്ണൂര്‍ ഇരട്ടി ഉളിക്കല്‍ സ്വദേശിയാണ് ഇദ്ദേഹം. വാഹനത്തിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക് സാരമുള്ളതല്ല. വക്‌റയിലെ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പൊലീസ് നടപടി ക്രമങ്ങള്‍ക്ക് വിധേയമാക്കും. തൃശൂര്‍ അകത്തിയൂര്‍ അക്കികാവ് അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലിയാണ് റസാഖിന്റെ പിതാവ്. മാതാവ് ജമീല. റിയല്‍ എസ്‌റ്റേറ്റ്? മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോള്‍ സ്?റ്റേഷനില്‍ ജീവനക്കാരനാണ്.

Sharing is caring!