വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു

വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു

 

മലപ്പുറം: വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 8 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. പരിശോധനയില്‍ മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പു അറിയിച്ചു.

ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോ?ഗ്യമന്ത്രി

അതേസമയം സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും ആരോ?ഗ്യമന്ത്രി അറിയിച്ചു.

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റവര്‍ ഷവര്‍മ്മ കഴിച്ച ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിം?ഗ് പാര്‍ട്ണര്‍ മുല്ലോളി അനെക്‌സ്?ഗര്‍. ഷവര്‍മ്മ തയ്യാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നല്‍കിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയെ ചിക്കന്‍ സെന്റര്‍ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

2012 ലാണ് സംസ്ഥാനത്ത് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുള്ള വിഷബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചര്‍ച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജില്‍ 21കരനായ സച്ചിന്‍ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച പത്തിലധികം പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമായികൊണ്ടിരുന്ന ഷവര്‍മ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ആയിരത്തിലധികം ഭക്ഷ്യശാലകളില്‍ പരിശോധന നടത്തി. തീര്‍ത്തും മോശാന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 50 സ്ഥാപനങ്ങള്‍ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കൊച്ചിയില്‍ അടക്കം പല സ്ഥലങ്ങളിലും ഷവര്‍മയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികള്‍ നേരിട്ട് അറിയിക്കുന്നതിനായി ഹെല്‍പ്ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പക്ഷെ പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളിലെല്ലാം ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാര്‍ത്തയായി. ഷവര്‍മ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഷവര്‍മ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം.

 

Sharing is caring!