ഓട്ടോയില്‍ നിന്ന് കിട്ടിയ പണം കുട്ടല്ലൂര്‍ മനയിലെത്തിച്ച് ഡ്രൈവര്‍ മാതൃകയായി

ഓട്ടോയില്‍ നിന്ന് കിട്ടിയ പണം കുട്ടല്ലൂര്‍ മനയിലെത്തിച്ച് ഡ്രൈവര്‍ മാതൃകയായി

മലപ്പുറം: ഓട്ടോയില്‍ നിന്ന്കിട്ടിയ പണം കുട്ടല്ലൂര്‍ മനയിലെത്തിച്ച് ഡ്രൈവര്‍ മാതൃകയായി. മക്കരപ്പറമ്പയില്‍നിന്നും ഓട്ടോയില്‍ കയറിയ രാമപുരം വലിയ കുളംകുട്ടല്ലൂര്‍ മനയിലെ ശങ്കരന്‍ നമ്പൂതിരിയുടെ ഒരു ലക്ഷം രൂപയാണ് ഓട്ടോയില്‍ നഷ്ടപ്പെട്ടിരുന്നത്, ഇന്നലെ രാവിലെ പന്ത്രണ്ട് മണിക്കാണ് ഓട്ടോ ട്രിപ്പ് പോയത്, മടങ്ങി എത്തി മറ്റൊരു കാറ്ററിംഗ് ട്രിപ്പിനായി തിരിക്കുമ്പോഴാണ് നോട്ട് കെട്ട് ശ്രദ്ധയില്‍പ്പെട്ടത്, മക്കരപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ വറ്റലൂര്‍ നെച്ചിക്കുത്ത് പറമ്പിലെ നജ്മു തരകന്‍ എന്ന തയ്യില്‍ നജ്മുദ്ദീന്‍ പണവുമായി മനയിലെത്തിയെങ്കിലും നഷ്ടപ്പെട്ട വിവരം അവരുടെശ്രദ്ധയില്‍പെട്ടിരുന്നില്ല.പണം മനയിലേല്‍പ്പിച്ച് നജ്മുദ്ദീനും സുഹൃത്തുക്കളും നാടിന്മാതൃകയായി.

Sharing is caring!