കിലോമീറ്ററുകള്‍ താണ്ടി തമിഴ്നാട് നീലഗിരി സ്വദേശിയുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് വൈറ്റ് ഗാര്‍ഡ്
പെരിന്തല്‍മണ്ണ: തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ മരണപ്പെട്ട തമിഴ്നാട് നീലഗിരി സ്വദേശിയുടെ മയ്യിത്ത് തൃശൂരില്‍ നിന്നും വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി നീലഗിരി പന്തല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മറവ് ചെയ്തു. അങ്ങാടിപ്പുറം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഷെബീര്‍ മാഞ്ഞാമ്പ്ര, പെരിന്തല്‍മണ്ണ കോര്‍ഡിനേറ്റര്‍ ഉനൈസ് കക്കൂത്ത്, പെരിന്തല്‍മണ്ണ മണ്ഡലം വൈസ് ക്യാപ്റ്റന്‍ റഹീസ്, മുന്‍സിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ ഉമ്മര്‍ കക്കൂത്ത്, മുനീര്‍ ജഠ, ആംബുലന്‍സ് ഡ്രൈവര്‍ അനില്‍ ലൈഫ് കെയര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]