കോഡൂര്‍ വരിക്കോട്ടില്‍ കെ.എസ്.ആര്.ടി.സിയും ബൈക്കും കുട്ടിയിടിച്ച് 15ഉം 16ഉം വയസ്സുള്ള കുട്ടികള്‍ മരിച്ചു
മലപ്പുറം: കോഡൂര്‍ വരിക്കോട്ടില്‍ കെ.എസ്.ആര്.ടി.സിയും ബൈക്കും കുട്ടിയിടിച്ച് 15ഉം 16ഉം വയസ്സുള്ള
കുട്ടികള്‍ മരിച്ചു. പട്ടര്‍ക്കടവ് കിയാല്‍പടിയിലെ പരി സിദ്ദീഖിന്റെ മകന് അംജദ് (15), പാലക്കാട് ജില്ലയിലെ നെന്മാറ ഒലിപ്പാറ സലീമിന്റെ മകന് റിനു സലീം (16) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബന്ധുവീടായ പൊന്മളയില് നിന്നും സ്കൂട്ടറില്‍ മലപ്പുറം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. എതിര്‍ദിശയില്‍ വരികയായിരുന്ന കെ.എസ്.ആര്.ടി.സി. ബസില്‍ ഇടിച്ചാണ് അപകടം.
താഹിറയാണ് അംജദിന്റെ മാതാവ്. സഹോദരന് അജ്മല്‍.
മരിച്ച രണ്ടാമത്തെ കുട്ടി ഒലിപ്പാറ നാല്പ്പതില് സലീമിന്റെ മകന് റിനു (16). മാതാവ്: ഫസീല. സഹോദരന് റഫിന്. പത്താം ക്ലാസ് വിജയിച്ച് പ്ലസ് വണിന് പ്രവേശനം നേടിയ റിനു അടുത്ത മൂന്നാം തിയതിയിലെ പഠനാരംഭത്തിനായി കാത്തിരിക്കുകയായിരുന്നു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]