കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലയിലെ പ്രമുഖ നേതാവ് ടി.കെ. സുന്ദരന്‍ മാസ്റ്റര്‍ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  മലപ്പുറം ജില്ലയിലെ  പ്രമുഖ നേതാവ്  ടി.കെ. സുന്ദരന്‍  മാസ്റ്റര്‍ അന്തരിച്ചു

മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലയിലെ പ്രമുഖനായ നേതാവ് ടി കെ സുന്ദരന്‍ മാസ്റ്റര്‍ (74) അന്തരിച്ചു. ഏറെക്കാലം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ജില്ലാ അസി. സെക്രട്ടറി, എഐടിയുസി ജില്ലാ പ്രസിഡന്റ്, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, യുവകലാസാഹിതി, ഇസ്‌കസ്, പ്രോഗ്രസീവ് ഫോറം തുടങ്ങി നിരവധി സംഘടനകളുടെ സംഘാടകനും നേതാവുമായിരുന്നു. ഉജ്ജ്വല പ്രാസംഗികനും നര്‍മ്മ ഭാഷിയുമായിരുന്നു. ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ സുന്ദരന്‍ മാസ്റ്ററുടെ പങ്ക് വളരെ വലുതാണ്. വേങ്ങരയില്‍ ഉന്നത സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ച ലേണേഴ്സ് കോളേജ് സ്ഥാപിച്ചത് സുന്ദരന്‍ മാസ്റ്റര്‍ ആയിരുന്നു. ഏതാനും വര്‍ഷമായി അര്‍ബ്ബുദ രോഗത്തിനു ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഈ മാസം 26 നാണ് വേങ്ങരയിലെ വീട്ടിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ശാരദ. മക്കള്‍: ഉഷ, ബീന (വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗം), ലീന, നിധീഷ് (അസിസ്റ്റന്റ് എന്‍ജീനീയര്‍, ശബരിമല ദേവസ്വം). മരുമക്കള്‍: ബാലന്‍ (എല്‍ഐസി ഏജന്റ് തൃശൂര്‍), വിശ്വനാഥന്‍ (ക്ലര്‍ക്ക്, കുടുംബശ്രീ തിരുവനന്തപുരം), സന്തോഷ് (സ്പൈഡര്‍ നെറ്റ് ടി വി, മാര്‍ക്കറ്റിംഗ് സെക്ഷന്‍, കോഴിക്കോട്), ഡോ. ശ്രുതി (ഹോമിയോ ക്ലിനിക്, കിഴിശേരി). സംസ്‌കാരം ഇന്ന് രാവിലെ ഏഴിനു ചേറൂര്‍ തറവാട്ടു ശ്മശനാനത്തില്‍ നടക്കും.

Sharing is caring!