നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍  ലോറിയില്‍ ബൈക്കിടിച്ച്  യുവാവ് മരിച്ചു

തേഞ്ഞിപ്പലം: ദേശീയപാത കാക്കഞ്ചേരിയില്‍ നിറുത്തിയിട്ട ലോറിയുടെ പിറകില്‍ ബൈക്കിടിച്ച്
യുവാവ് മരിച്ചു. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തില്‍ വിനോദിന്റെ മകന്‍ സനൂപ് (22) ആണ് മരിച്ചത്.കാക്കഞ്ചേരിയില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ
ബൈക്ക് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ് അപകടം.
ബൈക്കില്‍നിന്ന് പിന്നീട് കഞ്ചാവ് കവര്‍ ലഭിച്ചു. ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ലെന്നും കിട്ടിയ ശേഷമേ കഞ്ചാവ് സംബന്ധിച്ച നിജസ്ഥിതി അറിയൂവെന്നും പൊലീസ് പറഞ്ഞു.
ബൈക്കിന് പിറകില്‍ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.
തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി കഞ്ചാവും ബൈക്കും കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!