പടപ്പറമ്പ് പലകപ്പറമ്പില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും മോഷ്ടിച്ച കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

പടപ്പറമ്പ് പലകപ്പറമ്പില്‍  നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും മോഷ്ടിച്ച  കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ : പടപ്പറമ്പ് പലകപ്പറമ്പില്‍ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും പണവും മോഷ്ടിച്ച കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. രാമപുരം മൂച്ചിക്കല്‍ നെല്ലിശ്ശേരി അബ്ദുള്‍ ലത്തീഫ് (30), അരക്കുപറമ്പ് 55 മൈല്‍ സ്വദേശിയും ഇപ്പോള്‍ ചെരക്കാപ്പറമ്പ് വലിയവീട്ടില്‍പടിയില്‍ താമസക്കാരനുമായ കണ്ടമംഗലത്ത് വീട്ടില്‍ മോഹന്‍കുമാര്‍ (24), മക്കരപ്പറമ്പ് കാച്ചനിക്കാട് ചെറുശ്ശോല വീട്ടില്‍ ജലാലുദ്ദീന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം പതിനഞ്ചിന് ഉച്ചകഴിഞ്ഞ് പെരിന്തല്‍മണ്ണ ബാറിലെ അഭിഭാഷകന്റെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്ന വ്യാജേന കാറിലെത്തി തൊഴിലാളികളുടെ അഴിച്ചുവച്ച വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്. പണിതീര്‍ത്തു പോകാനിറങ്ങിയപ്പോഴാണ് മോഷണവിവരം തൊഴിലാളികള്‍ അറിഞ്ഞത്. വിവിധ നിരീക്ഷണ കാമറകള്‍ പരിശോധിച്ച് വീട്ടിലെത്തിയ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതികളെക്കുറിച്ച് കൊളത്തൂര്‍ പൊലീസിന് സൂചന ലഭിച്ചത്. പ്രതികള്‍ക്കെതിരെ മണ്ണാര്‍ക്കാട്, മങ്കട പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്നും താരമ്യേന ചെറുകളവുകള്‍ നടത്തിവരുന്നവരാണെന്നും പൊലീസ് പറഞ്ഞു. കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം ഷമീര്‍, എസ്.ഐ മോഹന്‍ദാസ്, സീനിയര്‍ സി.പി.ഒ ഷറഫുദ്ദീന്‍, സി.പി.ഒമാരായ ഷംസു, സത്താര്‍, മനോജ്, പ്രിയജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

Sharing is caring!