മലപ്പുറം വട്ടത്താണിയില്‍ 32കാരന് ട്രെയിന്‍ ഇടിച്ച് മരിച്ചു
താനൂര്‍: വട്ടത്താണിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കെ.പുരം പട്ടരുപറമ്പ് സ്വദേശി പരേതനായ അമ്പലക്കുളങ്ങര കുമാരന്റെ മകന് രജി(32)യെയാണ് ചൊവ്വാഴ്ച രാവിലെ 6.45 നാണ് വട്ടത്താണിയില്‍ മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയതാണ്. വൈകീട്ട് തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വട്ടത്താണിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് ഇയാളാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബുധനാഴ്ച രാവിലെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകീട്ടോടെ സംസ്കരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നു ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു. അമ്മ: ചന്ദ്രമതി. സഹോദരിമാര്‍: ഉഷ, നിഷ, രജിത.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]