മലപ്പുറം പള്ളിക്കരയില്‍ ഖബര്‍ കിളക്കുന്നതിനിടെ 55കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം  പള്ളിക്കരയില്‍ ഖബര്‍ കിളക്കുന്നതിനിടെ  55കാരന്‍ കുഴഞ്ഞുവീണ്  മരിച്ചു

ചങ്ങരംകുളം:ഖബര്‍ കിളക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു.പള്ളിക്കര ജുമാമസ്ജിദിന് സമീപം താമസിച്ചിരുന്ന മാനംകണ്ടത്ത് സുലൈമാന്‍(55)ആണ് കബര്‍ കിളക്കുന്നതിനിടെ കുഴഞ്ഞ് വീണത്.മാട്ടത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ കബര്‍ കിളക്കുന്നതിനിടെയാണ് സുലൈമാന്‍ കുഴഞ്ഞ് വീണത്.നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ മൃതദേഹം ഖബറടക്കം നടത്തി.
ഭാര്യ :ആമിനക്കുട്ടി. മക്കള്‍:ഫാസില്‍,ഫസീല മരുമക്കള്‍ അബ്ദുല്‍കരീം,റബീന
ഫോട്ടോ:സുലൈമാന്‍

Sharing is caring!