മലപ്പുറം രാമപുരത്തുക്കാരുടെ സ്വന്തം വൈദ്യര്‍ ഓര്‍മ്മയായി

മലപ്പുറം രാമപുരത്തുക്കാരുടെ  സ്വന്തം വൈദ്യര്‍ ഓര്‍മ്മയായി

രാമപുരം: ആറ്പതിറ്റാണ്ടിലധികം രാമപുരത്തെ ആയൂര്‍വേദ ചികില്‍സകനും ആദ്യകാല ആയൂര്‍വേദ മരുന്ന് വ്യാപാരിയുമായിരുന്ന ചെറു തിരുത്തി പഠിഞ്ഞാറെ വീട്ടില്‍ ശ്രീനിലയം പി.വി.രാമചന്ദ്രന്‍ വൈദ്യാര്‍ (80) ഓര്‍മ്മയായി. 1964ലാന്ന്തൃശൂര്‍ ജില്ലയിലെ ചെറുത്തിരുത്തിയില്‍ നിന്ന് വൈദ്യര്‍രാമപുരത്ത് വരുന്നത്. 1972ലാണ് ചെറുതിരുത്തി വൈദ്യശാലരാമപുരത്ത് ആരംഭിച്ചത്. വര്‍ഷങ്ങളോളം രാമപുരത്തുകാരുടെ സ്വന്തം വൈദ്യരായി കച്ചവടക്കാരനായി നാടിനൊപ്പം ജീവിച്ച അദ്ദേഹം സൗമ്യതയുടെ സൗഹൃദപര്യായമായിരുന്നു.
തൂവെളള വസ്ത്രത്തില്‍ നിന്നും സ്‌നേഹത്തിന്റെ പുഞ്ചിരിയെ ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുളളൂ.
കച്ചവടം ചെയ്തിട്ട് നാട്ടുകാരില്‍ നിന്നും ഗുഡ്വില്‍ സര്‍ട്ടിഫിക്കറ്റ് അര്‍ഹതയുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് വൈദ്യര്‍,1997-98 ല്‍ രാമപുരത്ത് വ്യാപാരി വ്യവസായി യൂണിറ്റ് ആദ്യമായിരൂപികരിക്കുമ്പോള്‍ സജീവ സഹകാരിയായിരുന്നു. ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ ഉത്സവകമ്മറ്റിയുടെ ക്ഷാധികാരിയായി പ്രവര്‍ത്തിച്ച് എല്ലാവരുടേയും പൊതു സമ്മതനായിരുന്നു.നെഞ്ചിരിച്ചിലിനുളള വൈദ്യരുടെ ഒരൗണ്‍സ് മരുന്നിന് നല്ല കൈപ്പുണ്യവും ഡിമാന്റുമായിരുന്നു. ചെരുതുരുത്തി വൈദ്യാലയത്തിലെ പീടിക തിണ്ണയില്‍ ഇരുന്നാണ് ദിന പത്ര വായന ശീലം പഴയ മക്കാര്‍പരിചിതമാക്കിയത്.ശ്രീരാമസ്വാമി ക്ഷേത്രം, നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളുടെ കാര്യദര്‍ശിയായിരുന്നു. രാമപുരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക കാല അംഗവുമാണ്,
രാമപുരം ഗ്രാമത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച രാമപുരത്തുക്കാരുടെ സ്വന്തം
വൈദ്യര്‍ എന്ന അംഗീകാരവും മുണ്ടായിരുന്നുശ്രീനിലയം പി.വി.രാമചന്ദ്രന്‍ വൈദ്യര്‍ക്ക് ,
പെരിന്തല്‍മണ്ണയിലെ പ്രമുഖ ആയൂര്‍വേദ ചികില്‍സകന്‍ ഗോപാലന്‍ വൈദ്യരുടെ
സഹചാരിയായിരുന്നു. വൈദ്യരുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു.

Sharing is caring!