മണ്ഡലത്തിലെകണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം പുന:പരിശോധിക്കണം: അബ്ദുല്‍ഹമീദ് എം.എല്‍.എ

മണ്ഡലത്തിലെകണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം പുന:പരിശോധിക്കണം: അബ്ദുല്‍ഹമീദ് എം.എല്‍.എ

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും മൂന്നിയൂര്‍, പെരുവള്ളൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ ചില വാര്‍ഡുകളിലും കഴിഞ്ഞ ദിവസം ജില്ലാ ദുരന്തനിവാരണ സമിതി കണ്ടെയ്‌മെന്റ് സോണാക്കിയതില്‍ അപാകതകള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പി.അബ്ദുല്‍ഹമീദ് എം.എല്‍.എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചില വാര്‍ഡുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെ കുറവ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ കേസുകളില്ലാത്ത വാര്‍ഡുകളില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എം എല്‍ എ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. കൂടാതെ നബിദിനം പ്രമാണിച്ച് വിശ്വാസികള്‍ക്ക് ആചാരങ്ങള്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്നും എം.എല്‍.എ കളകറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ദുരന്തനിവാരണ സമിതി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ജില്ലാ കളക്ടര്‍ എം എല്‍ എക്ക് ഉറപ്പ് നല്‍കി.

Sharing is caring!