മലപ്പുറം ജില്ലയില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

മലപ്പുറം ജില്ലയില്‍ പി.ഡി.പി  സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

എടപ്പാള്‍: ആസന്നമായ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എടപ്പാള്‍ ഗ്രാമ പഞ്ചായത്തിലേക്ക് എട്ട്, ഒമ്പത്, പത്ത്, പതിനേഴ്, പതിനെട്ട്, പത്തൊന്‍ മ്പത് വാര്‍ഡുകളുകളില്‍ നിന്ന് ജനവിധി തേടുവാന്‍ പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും
ഓണ്‍ലൈനില്‍ ചേര്‍ന്ന പഞ്ചായത്ത് എക്‌സിക്യൂട്ടീവ് മീറ്റിങ് സിദ്ധീഖ് അയിലക്കാട് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷംലിക്ക് കടകശ്ശേരി വിഷയാവതരണം നടത്തി.സംസ്ഥാനകൗണ്‍സില്‍ അംഗം യൂസഫ് എപ്പാള്‍,കല്ലിങ്ങല്‍ മൂസ,ടി.വി.എം മുസ്ഥഫ,ഷിഫു അശ്‌റഫ്,ഷബീര്‍ അയിലക്കാട്, കെ.വിഅമീര്‍ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ഇര്‍ഷാദ് സ്വാഗതവും, പഞ്ചായത്ത് ട്രഷറര്‍ മുജീബ് ഗുരുക്കള്‍ നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് : പി.ഡി.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലേക്ക് 4 ചെറുപള്ളി, 21 തൃക്കലങ്ങോട്32, 22 മരത്താണി വാര്‍ഡുകളുകളിലും കാരക്കുന്ന്, തൃക്കലങ്ങോട് ബ്ലോക്ക് ഡിവിഷനിലേക്കും മത്സരിക്കാന്‍ പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. ഓണ്‍ലൈനില്‍ ചേര്‍ന്ന പഞ്ചായത്ത് എക്സിക്യൂട്ടീവ് മീറ്റിംഗ് വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സരോജിനി രവി ഉദ്ഘാടനം ചെയ്തു. ബിജു കുരിശിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുപ്പ ആമയൂര്‍ വിഷയാവതരണം നടത്തി, കെ ടി മുഹമ്മദലി മരത്താണി, ഫൈസല്‍ ബാബു മേച്ചേരി, അഷ്റഫ് ഷാപ്പിന്‍കുന്ന്, സൈദ് തോട്ടുപൊയില്‍, നിസാര്‍ നീലങ്ങോട്, എം എ കബീര്‍ മരത്താണി പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി നാസര്‍ ചാത്തക്കാട് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് എളങ്കൂര്‍ നന്ദിയും പറഞ്ഞു.

Sharing is caring!