സൗദിയില്‍നിന്ന് കരിപ്പൂരിലേക്ക് ഒമ്പത് വിമാനങ്ങള്‍
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം സഊദിയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നത് വേണ്ടി വന്ദേഭാരത് പുതിയ ഷെഡ്യൂളില്‍ ജിദ്ദയില്‍ നിന്നു കോഴിക്കോട്ടേക്ക് ഒന്‍പത് സര്‍വീസുകള്‍. ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളില്‍ ആകെ 36 സര്‍വീസുകളാണുള്ളത്. ശേഷിക്കുന്നതില്‍ 18 സര്‍വീസുകള്‍ ലഖ്നോവിലേക്കും ഒമ്പതു സര്‍വീസുകള്‍ മുംബൈക്കുമാണ്. നവംബര്‍ 3, 10, 17, 24, ഡിസംബര്‍ 1, 8, 15, 22, 29 ദിവസങ്ങളിലാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. 1061 റിയാലാണ് ടിക്കറ്റ് നിരക്ക്. വിമാനം മുംബൈ വഴിയാണ് കോഴിക്കോട്ടേക്ക് പറക്കുകയെങ്കിലും യാത്രക്കാര്‍ മുംബൈയില്‍ ഇറങ്ങേണ്ടതില്ല. മറ്റു രണ്ടിടങ്ങളിലേക്കും 1361 റിയാലാണ് ടിക്കറ്റ് നിരക്ക്. പാസ്പോര്‍ട്ടുമായി പോയാല്‍ എയര്‍ ഇന്ത്യയുടെ ജിദ്ദ ഓഫീസില്‍നിന്നും ടിക്കറ്റ് വാങ്ങാം. ലഖ്നോവിലേക്ക് ദല്‍ഹി വഴിയും മുംബൈയിലേക്ക് ഹൈദരാബാദ് വഴിയുമാണ് സര്‍വീസ്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]