കോവിഡ് കാലത്ത് സംഘടനാ പ്രവര്‍ത്തനത്തിന് പുതുമാനം തീര്‍ത്ത് യൂത്ത്‌ലീഗ്

വേങ്ങര: കോവിഡ് കാലത്ത് സംഘടനാ പ്രവര്‍ത്തനത്തിന് പുതു മാനം തീര്‍ത്ത് യൂത്ത് ലീഗ് .യു വാക്കളെ കാര്‍ഷിക രംഗത്തേക്ക് തല്പരരാക്കുന്നതിനും, വിവിധ കൃഷിരീതികളും പരിപാലനവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനുമായി വേങ്ങര പഞ്ചായത്ത് യൂത്ത് ലീഗ് നടപ്പാക്കുന്ന കൃഷി. പരിശീലനം, പരിപാലനം പദ്ധതി തുടക്കമായി.

ഇതിന്റെ ഭാഗമായി കുറ്റൂര്‍ പാടശേഖരത്തില്‍ തരിശായി കിടന്ന അരയേക്കറിലധികം വരുന്ന ഭൂമി ഏറ്റെടുത്ത് പ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നെല്‍ക്കൃഷി തുടങ്ങി.
ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ്ഗാര്‍ഡിന്റെ സഹായത്തോടെ ഞാറൊരുക്കുകയും കണ്ടം ശരിയാക്കുകയും ചെയ്തിരുന്നു.ഒരുക്കിയ കണ്ടത്തില്‍ ഇന്ന് രാവിലെ 8 മണിയോടെ ഞാറ് നട്ടു കൊണ്ട് ജില്ലാ യൂത്ത് ലീഗ് ജ: സെക്രട്ടറി കെ. ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു ഹാരിസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു..

Sharing is caring!