പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
പരപ്പനങ്ങാടി :ചിറമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. ചിറമംഗലം അറ്റത്തങ്ങാടിയില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. തിരിച്ചിലങ്ങാടി സ്വദേശി ചേക്കുമരക്കാരകത്ത് സൈതലവിയുടെ മകന്‍ ഹാശിര്‍ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അക്ബറിനെ (15) രക്ഷപ്പെടുത്തി. ഒഴുക്കില്‍പ്പെട്ട കുട്ടികളെ ഉടന്‍ നാട്ടുകാര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാശിര്‍ മരണപ്പെട്ടിരിന്നു. രക്ഷപ്പെടുത്തിയഅക്ബറിനെ തുടര്‍ ചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏഴു കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കുളിക്കാന്‍ പോയിരുന്നത്.ഇവരില്‍ രണ്ടുകുട്ടികളാണ് ഒഴുക്കില്‍പെട്ടത്. മരിച്ച ഹാശിറിന്റെ മാതാവ്: ഫൗസിയ.
സഹോദരങ്ങള്‍: സഫ ഹാഷ്മി, ഷിഫ.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.