യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
മലപ്പുറം: മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സൈബര്‍പോരാളിയും പ്രവാസിയുമായ യാസര്‍ എടപ്പാളിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. ുന്നത്. മന്ത്രിയുടെ വാട്സാപ്പ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് കഴിഞ്ഞ ദിവസം യാസര്‍ വെളിപ്പെടുത്തിയിരുന്നു. ഐടി സെല്ലിന്റെ നേതൃത്വത്തില്‍ വാട്സാപ്പ് ഹാക്ക് ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ‘ഒന്ന് രണ്ട് മാസങ്ങള്‍ക്കു മുമ്പ് കെ.ടി. ജലീലിന്റെ വാട്സാപ്പ് മുസ്ലിംലീഗ് ഐടി സെല്‍ ഹാക്ക് ചെയ്തു. അതില്‍ നിന്നും കെ.എം.സി.സിയെ അപകീര്‍ത്തിപ്പെടുത്തുന്ന രണ്ടു മൂന്ന് വോയിസ് ക്ലിപ്പുകള്‍ ലീക്ക് ചെയ്ത് പബ്ലിക്കിന്റെ ഇടയില്‍ വരുത്തിയിരുന്നുവെന്നാണ് എന്നായിരുന്നു യാസര്‍ പറഞ്ഞത്.
അതേസമയം, മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയായ യുവാവിനെ നാടുകടത്തിച്ച് നാട്ടിലെത്തിക്കാന്‍ യുഎഇ കോണ്‍സുലേറ്റിന്റെ സഹായം കെടി ജലീല്‍ തേടിയെന്ന് സ്വര്‍ണ്ണ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]