കൂട്ടിലങ്ങാടിയില്‍ 14കാരിക്ക് മാനഭംഗം: 68കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൂട്ടിലങ്ങാടിയില്‍ 14കാരിക്ക് മാനഭംഗം:  68കാരന്റെ ജാമ്യാപേക്ഷ  വീണ്ടും തള്ളി

മഞ്ചേരി : പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വയോധികന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി വീണ്ടും തള്ളി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഓര്‍ഫനേജിന് സമീപം താമസിക്കുന്ന കാരോളി അബ്ദു (68)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. ഇക്കഴിഞ്ഞ എട്ടിനും ഇയാളുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. 2020 മെയ് 24ന് വൈകീട്ട് അഞ്ചര മണിക്കാണ് ദളിത് ബാലിക പീഡനത്തിനിരയായത്. കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുന്ന പെണ്‍കുട്ടിയെ ഇടവഴിയില്‍ വെച്ച് പ്രതി തടഞ്ഞ് വെച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്. മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മലപ്പുറം വനിതാസെല്ലാണ് കേസ്സെടുത്തത്. 2020 ഒക്ടോബര്‍ ഏഴിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. മലപ്പുറം ഡി വൈ എസ് പി പി സി ഹരിദാസാണ് കേസന്വേഷിക്കുന്നത്.

Sharing is caring!