തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കക്കാട് കരുമ്പില്‍ കാട്ടിക്കുളങ്ങര അബ്ദുറഹ്മാന് ഹാജിയുടെ മകന് റഫീഖ് (48) ആണ് മരിച്ചത്. അല്‍ ഹാഷിമി ഗ്രൂപ്പിന്റെ സൗദിയിലെ ജിസാനിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേഴ്സ് മാനേജറായിരുന്നു. ശ്വാസ സംബന്ധമായ അസുഖം കാരണം ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. വര്‍ഷങ്ങളായി പ്രവാസി ജീവിതം നയിച്ചുവരുന്ന റഫീഖ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചുപോയത്. ഭാര്യ: റഷീദ. മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ.
സഹോദരങ്ങള്‍: അഹമ്മദ്, അബ്ദുല്‍ റസാഖ്, ആസിഫ്, സുബൈദ, നബീസു, പരേതയായ റുഖിയ്യ.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]