മന്ത്രി ജലീലിന്റെ ഓഫീസ് ഉപരോധിച്ച് യാസര്‍ എടപ്പാളിന്റെ കുടുംബം

മന്ത്രി  ജലീലിന്റെ  ഓഫീസ് ഉപരോധിച്ച്  യാസര്‍ എടപ്പാളിന്റെ  കുടുംബം

മലപ്പുറം: പ്രവാസിയായ മകനെ നാട് കടത്താന്‍ സ്വപ്ന സുരേഷിലൂടെ മന്ത്രി കെ.ടി ജലീല്‍
ഹീനമാര്‍ഗമാണെന്നാരോപിച്ചും മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചും മുസ്ലിംലീഗ് സൈബര്‍പോരളിയും പ്രവാസിയുമായ യാസര്‍ എടപ്പാളിന്റെ കുടുംബം മന്ത്രി കെ.ടി ജലീലിന്റെ ഓഫീസ് ഉപരോധിച്ചു. പിതാവ് എം.കെ.എം അലി, സഹോദരി ഭര്‍ത്താവ് കെ.എച്ച് ഹാരിസ്, പിതൃ സഹോദരന്റെ മകന്‍ സാബിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയുടെ നരിപ്പറമ്പിലെ ഓഫീസ് ഉപരോധിച്ചത്. ഉപരോധ സമരം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി. ഇഫ്ത്തിഖാറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മൂതൂര്‍, നൗഫല്‍.സി. തണ്ടിലം , സലീം നരിപ്പറമ്പ് സംസാരിച്ചു.

Sharing is caring!