കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 50ലക്ഷം നല്കി ഉബൈദുള്ള എം.എല്‍.എ
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും പി. ഉബൈദുള്ള എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് വെന്റിലേറ്ററുകള്‍, ഡയാലിസിസ് മെഷീനുകള്‍, കൂടുതല്‍ പരിശോധന സംവിധാനങ്ങളൊരുക്കുന്നതിനള്ള മെഷീനുകള്‍, ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്കാവശ്യമായ ഉപകരണങ്ങള്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധനാ സൗകര്യങ്ങളും ഒരുക്കുന്നതിനാണ് എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത്.
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ആസ്തി വികസന ഫണ്ടില്‍ നിന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ 34,98,944 രൂപ അനുവദിച്ചു. രണ്ട് ഐ.സി.യു വെന്റിലേറ്റര്‍ വാങ്ങുന്നതിന് 19,53,844 രൂപയും 100 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങുന്നതിന് 14,43,100 രൂപയും 1700 ഓക്സിജന്‍ നസല്‍ കാനുല വാങ്ങുന്നതിന് 10,2000 രൂപയുമാണ് അനുവദിച്ചത്. രേഖകള്‍ എം.എല്‍.എ കലക്ടറേറ്റിലെത്തി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന് കൈമാറി.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]