നിലവില്‍ സംസ്ഥാനത്തെ ഒരു മുന്നണിയുമായും ഔദ്യോഗികമായി സഖ്യം രൂപീകരിക്കുകയോ അതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രഡിഡണ്ട് ഹമീദ് വാണിയമ്പലം

നിലവില്‍ സംസ്ഥാനത്തെ  ഒരു മുന്നണിയുമായും  ഔദ്യോഗികമായി സഖ്യം രൂപീകരിക്കുകയോ അതിനായുള്ള  ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല.  വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന  പ്രഡിഡണ്ട് ഹമീദ് വാണിയമ്പലം

വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രഡിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. നിലവില്‍ സംസ്ഥാനത്തെ ഒരു മുന്നണിയുമായും ഔദ്യോഗികമായി സഖ്യം രൂപീകരിക്കുകയോ അതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എംഐ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തിയതിന് വെല്‍ഫയര്‍പാര്‍ട്ടി മറുപടി പറയേണ്ടതിലെന്നും വെല്‍ഫയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരുമുന്നണിയുമായും വെല്‍ഫയര്‍പാര്‍ട്ടി ഇതുവരെ സഖ്യമുണ്ടാക്കിയിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി പ്രദേശിക തലത്തില്‍ മതേതര പാര്‍ട്ടികളുമായി നീക്കുപോക്കുണ്ടാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് മുന്നണി പ്രവേശനവുമായി ബന്ധമില്ല. കേരളത്തിലെ ഏതെങ്കിലും ഒരുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഇതുവരെ പാര്‍ട്ടി ആലോചിച്ചിട്ടില്ല.വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഘടക കക്ഷിയായി എന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. യുഡിഎഫിന്റെ ചില നേതാക്കള്‍ വസ്തവമറിയാതെയാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എംഐ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. എംഎം ഹസന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളെ മാത്രമല്ല, ഹുസൈന്‍ മടവൂരിനെയും സമസ്തയുടെ നേതാക്കളെയുമെല്ലാം സന്ദര്‍ശിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ചതിന് വെല്‍ഫയര്‍പാര്‍ട്ടി മറുപടി പറയേണ്ടതില്ല. വെല്‍ഫയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്റെ രാഷ്ട്രീയം കേരളത്തിലെ മുന്നണി രാഷ്ട്രീയവുമായി യോജിക്കുന്നതല്ല. തികച്ചും വ്യത്യസ്തമാണ്. എങ്കിലും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായ നീക്കുപോക്കുകളെ കുറിച്ച് ഞങ്ങല്‍ ആലോചിക്കുന്നുണ്ട്. അത് തീര്‍ച്ചയായും മതേതര കക്ഷികളുമായിട്ടായിരിക്കും. അതിനപ്പുറത്തേക്ക് വെല്‍ഫയര്‍പാര്‍ട്ടി യുഡിഎഫിന്റെ ഘടക കക്ഷിയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകല്‍ അടിസ്ഥാന രഹിതമാണ്.

സംസ്ഥാനത്ത് ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 5 ജില്ലകളിലായി 42 വാര്‍ഡുകളിലാണ് പാര്‍ട്ടി വിജയിച്ചത്. അതില്‍ പലയിടത്തും ഭരണത്തില്‍ പങ്കാളികളാകുകയും ചെയ്തു.കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിലും മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലും ആലപ്പുഴ ജില്ലയിലെ അരീക്കുറ്റി പഞ്ചായത്തിലും സിപിഐഎമ്മുമായി ധാരണയുണ്ടാക്കിയാണ് ഭരണത്തില്‍ പ്രാധിനിത്യം ഉണ്ടാക്കിയിട്ടുള്ളത്. കൂട്ടിലങ്ങാടി പഞ്ചായത്തില്‍ രണ്ട് വര്‍ഷത്തോളം വൈസ്പ്രസിഡണ്ട് സ്ഥാനം വെല്‍ഫയര്‍പാര്‍ട്ടി അംഗത്തിനായിരുന്നു. പാര്‍ട്ടിക്ക് അഞ്ച് വയസ്സ് മാത്രമുള്ളപ്പോഴാണ് 42 വാര്‍ഡുകളില്‍ പാര്‍ട്ടി ജയിച്ചത്. ആ വാര്‍ഡുകളെല്ലാം ഇന്ന് സംസ്ഥാനത്ത് തന്നെ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വാര്‍ഡുകളാണ്. ഇതിന്റെയെല്ലാ വിലയിരുത്തല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതിന് പുറമെ പാര്‍ട്ടി സംസ്ഥാനത്തും രാജ്യത്താകെയും നേതൃത്വം നല്‍കിയ നിരവധി സമരങ്ങളും ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനെ സ്വാധീനിക്കും. അതില്‍ ഏറ്റവും പ്രാധനപ്പെട്ടത് വെല്‍ഫയര്‍പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള ഭൂസമരമാണ്. നാലായിരത്തിലധികം ആളുകള്‍ക്ക് ഈ ഭൂസമരത്തിലൂടെ സ്വന്തമായി ഭൂമി ലഭിച്ചു. അതിന്റെ തുടര്‍ച്ചകള്‍ ഇപ്പോഴുമുണ്ട്. പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ നേതൃനിരയിലും ഞങ്ങളുണ്ടായിരുന്നു. അതെല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ വിധിനിര്‍ണ്ണയത്തില്‍ വെല്‍ഫയര്‍പാര്‍ട്ടിക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും വെല്‍ഫയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

Sharing is caring!