പ്രവാസിയെ നാടുകടത്താന്‍ അധികാര ദുര്‍വിനിയോഗം മന്ത്രി ജലീലിനെ പുറത്താക്കണം: മുസ്ലിം ലീഗ്

പ്രവാസിയെ നാടുകടത്താന്‍   അധികാര ദുര്‍വിനിയോഗം  മന്ത്രി ജലീലിനെ  പുറത്താക്കണം: മുസ്ലിം ലീഗ്

എടപ്പാള്‍ : തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ പ്രവാസിയെ നാടുകടത്താന്‍ സ്വപ്ന സുരേഷിനെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച മന്ത്രിയെ പുറത്താക്കാനും നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് കോപ്പി ആവശ്യപ്പെട്ട് മന്ത്രി പദവി ഉപയോഗിച്ച് രണ്ട് വട്ടം പ്രവാസിയുടെ വീട് റൈഡ് ചെയ്തതും സ്വപ്ന ബന്ധം ദുരുപയോഗപ്പെടുത്തിയതും ഒരു സംസ്ഥാന മന്ത്രിക്ക് ചേര്‍ന്നതല്ല.തന്റെ കൃത്രിമ ഇമേജ് നിലനിറുത്തുന്നതിന് എത്ഹീന മാര്‍ഗ്ഗവും സ്വീകരിക്കുന്ന മന്ത്രി തവനൂരിന് മാത്രമല്ല കേരളത്തിന് തന്നെ അപമാനമാണന്ന് യോഗം ചൂണ്ടിക്കാട്ടി.ഇബ്രാഹിം മൂതൂര്‍ അധ്യക്ഷനായി.എം.അബദ്യല്ലക്കുട്ടി, ആര്‍.കെ ഹമീദ്,കെ.പി മുഹമ്മദലി ഹാജി, പി. കുഞ്ഞിപ്പ ഹാജി ,പത്തില്‍ അഷ്‌റഫ്, എന്‍.കെ റഷീദ്, ലത്തീഫ് അയങ്കലം, കെ.വി ഷെരീഫ്, എം.പി ഹംസ മാസ്റ്റര്‍, സി.പി.കുഞ്ഞുട്ടി സംസാരിച്ചു.

മകനെ നാട് കടത്താന്‍ മന്ത്രിയുടെ ഇടപെടല്‍,
പ്രവാസി കടുംബം മന്ത്രി ഓഫീസ് ഉപരോധിക്കും

പ്രവാസിയായ മകനെ നാട് കടത്താന്‍ സ്വപ്ന സുരേഷിലൂടെ ഹീനമാര്‍ഗം സ്വീകരിച്ച മന്ത്രി കെ.ടി ജലീലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രവാസി കുടുംബം ഇന്ന് മന്ത്രി ഓഫീസ് ഉപരോധിക്കുമെന്ന് പിതാവ് എം.കെ.എം അലി അറിയിച്ചു.ഇത്തരം ക്വട്ടേഷന്‍ പണി ചെയുന്ന മന്ത്രിയെ പുറത്താക്കണന്നും നീതി ലഭിക്കണമെന്നം കുടുംബം ആവശ്യപ്പെട്ടു

Sharing is caring!