പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ലേക്ക്: നിയമം നവംബര്‍ 04ന് പ്രാബല്യത്തില്‍ വരും: കേന്ദ്ര നിയമ മന്ത്രി

പെണ്‍കുട്ടികളുടെ  വിവാഹപ്രായം 18 ല്‍  നിന്നും 21 ലേക്ക്:   നിയമം നവംബര്‍ 04ന്  പ്രാബല്യത്തില്‍ വരും: കേന്ദ്ര നിയമ മന്ത്രി

ദില്ലി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്ന നിയമം നവംബര്‍ 04 ദേശിയ മാത്ര ദിനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരുമെന്ന് കേന്ദ്ര നിയമ മന്ത്രി മുക്താര്‍ അബ്ബാസ് നാഗ്ബി ദില്ലിയില്‍ ചേര്‍ന്ന നിയമ മന്ദ്രാലയത്തിന്റെ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വ്യക്തമാക്കി. വിവാഹപ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഈ മാസം 29ന് വരാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം.മാത്ര മരണ നിരക്ക് ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളെ ക്കാള്‍ കൂടിയ സാഹചര്യം ആണ് ഉള്ളതെന്നും പുതിയ നിയമം നമ്മുടെ പെണ്മക്കളുടെയും കുട്ടികളുടെയും ആരോഗ്യ മേഖലയില്‍ നല്ല പുരോഗതി ഉണ്ടാക്കും എന്ന് മന്ത്രി വ്യക്തമാക്കി.
നിയമം പ്രാബല്യത്തില്‍ വരുന്നതിനെ എതിര്‍ത്ത് നിരവധി മത സാമൂഹിക സംഘടനകള്‍ മന്ത്രിയെ സമീപിച്ചിരുന്നു എന്നും പക്ഷെ പുതിയ നിയമത്തില്‍ നിന്ന് പിന്നോട്ട് പോവില്ല എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

Sharing is caring!