മിനിയേച്ചര്‍ വിസ്മയവുമായി അങ്ങാടിപ്പുറത്തെ ആറാം ക്ലാസ്സുകാരന്
മലപ്പുറം: ബസ്സുകള്‍ പൊതുവേ മലയാളികള്‍ക്ക് ഹരം തന്നെയാണ്. ആനവണ്ടിയും ടൂറിസ്റ്റ് ബസ്സുകളുമെല്ലാം ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമുക്കുചുറ്റും എന്നാല്‍ ഈ വാഹന പ്രേമികളുടെ ഇടയില്വാഹനങ്ങളുടെ മിനിയേച്ചര്‍ തയ്യാറാക്കി വിസ്മയം തീര്‍ക്കുകയാണ് അങ്ങാടിപ്പുറം സ്വദേശിയായ 6 ആം ക്ലാസുകാരന് സജീവ്.അങ്ങാടിപ്പുറം കമലാനാഗറിലെ രജിഭവന് വീട്ടിലേ രജീവ് പ്രജിത ദമ്പതികളുടെ രണ്ടുമാക്കളില്‍ ഇളയ മകനാണ് സജീവ്.
ലോക്ക്ഡൗണ്‍ കാലത്ത് ഈ കൊച്ചുമിടുക്കന് വാഹനങ്ങളുടെ ചെറു മോഡല്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്.
ആരുകണ്ടാലും നോക്കി നിന്നു പോകുന്ന രീതിയില്‍ ഒറിജിനലിനെ വെല്ലും മിനിയേച്ചര്‍ വാഹനങ്ങള്‍ ആണ് സജീവിന്റെ കുഞ്ഞുകൈകളില്‍ നിന്നു പിറവിയെടുത്തിട്ടുള്ളത്. സജീവിനെ കലാവിരുതില്‍ ആദ്യമായി നിര്‍മിച്ചത് കുഞ്ഞു വീടുകള്‍ ആയിരുന്നു പിന്നീട് നിരീക്ഷണ ബുദ്ധിയും കഴിവും കൊണ്ട് ഈ കൊച്ചുമിടുക്കന് ജീപ്പ്, ഓട്ടോറിക്ഷ, ലോറി, എന്നിങ്ങനെ നിര്‍മ്മിച്ച് മിനിയേച്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണ ലോകത്തെത്തി.
ശേഷം സജീവിന്റെ പണിപ്പുരയില്‍ നിന്നും പുറത്തിറങ്ങിയത് കേരളീയരുടെ ഹരമായ ആനവണ്ടി, വോള്‍വോ ബസ്സുകള്‍ തുടങ്ങി പല മോഡലുകളില്‍ ഉള്ള ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളുമാണ്.
മിനിയേച്ചര്‍ ബസ്സുകളുടെ നിര്‍മ്മാണരീതികള്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് സജീവ് പഠിച്ചെടുത്തത്. പിന്നീട് ആനവണ്ടിയെ പോലെ ആരാധകര്‍ ഏറെയുള്ള ടൂറിസ്റ്റ് ബസ്സുകളിലെ പ്രമുഖന് കൊമ്പനെയും സജീവ് നിര്‍മാണശാലയില്‍ നിന്നും പണിതെടുത്തു.
കാര്‍ ബോര്‍ഡുകളും വയറുകളും എല്‍ഇഡി ബള്‍ബുകള്‍ എല്ലാം ഉപയോഗിച്ചാണ് മിനിയേച്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം. ഒരു ബസിന്ടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും വാഹനം പണി പൂര്‍ത്തീകരിച്ചാല്‍ പിന്നെ അനുയോജ്യമായ വര്ണ്ണങ്ങളള് പൂശി കുഞ്ഞന്‍ ബസുകളെയെല്ലാം കുട്ടപ്പന്മാരാക്കും.
ലോക ഡൗണ്‍ ആരംഭിച്ച നാലു മാസത്തോളമായി സജീവ് തന്റെ മിനിയേച്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതോടെ ജീപ്പ് ലോറി ഓട്ടോറിക്ഷാ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വാഹനങ്ങളും പന്ത്രണ്ട് ബസ്സുകളുമാണ് ഈ മിടുക്കന് മിനിയേച്ചര്‍ രീതിയില്‍ നിര്മ്മിച്ചെടുതത്. രണ്ടു ബസുകളുടെ പണിപ്പുരയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വാഹനങ്ങളുടെ മിനിയേച്ചര്‍ തയ്യാറാക്കി വിസ്മയം തീര്‍ക്കുന്ന ഈ കൊച്ചുമിടുക്കന് സജീവിന് പൂര്‍ണപിന്തുണയുമായി സഹോദരി സൗപര്‍ണികയും മാതാപിതാക്കളും കൂടെയുണ്ട്.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]