മഞ്ചേരി മെഡിക്കല്‍ കോളജിലെ അധികൃതരുടെ അനാസ്ഥ; യൂത്ത് ലീഗ് ഡി.എം.ഒയെ ഉപരോധിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കാത്തതിനാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ഉദ്യാഗസ്ഥരെ സംരക്ഷിക്കുന്ന റിപ്പോട്ട് നല്‍കുകയും നാളിതുവരെ യാതൊരു നടപടിയും എടുക്കാത്ത ആരോഗ്യ വകുപ്പിന്റെ ഉദാസീനത തുടരുന്നതിനെതിരെയും മുസ് ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ യെ ഉപരോധിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കൊവിഡ് രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലും നിരന്തരം തുടരുന്ന ചികിത്സ നിഷേധത്തിലും പ്രതിഷേധിച്ചാണ് ഡി.എം.ഒ ഓഫീസ് ഉപരോധിച്ചത്. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെ.പി സവാദ്, വൈസ് പ്രസിഡന്റ് എസ്.അദ്‌നാന്‍, മലപ്പുറം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മൂഴിക്കല്‍ എന്നിവരാണ് ഉപരോധത്തില്‍ പങ്കെടുത്തത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Sharing is caring!