മലപ്പുറം ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിറാജ് മുന്‍ബ്യൂറോ ചീഫുമായിരുന്ന ഉമര്‍ എന്ന വി.കെ ഉമര്‍ അന്തരിച്ചു
പുലാമന്തോള്‍: മലപ്പുറം ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സിറാജ് മുന്‍ബ്യൂറോ ചീഫുമായിരുന്ന വട്ടന്‍ കണ്ടത്തില്‍ ഉമര്‍ എന്ന വി കെ ഉമര്‍ കട്ടുപ്പാറ (80) നിര്യാതനായി. അഞ്ച് പതിറ്റാണ്ടിലധികം പത്രപ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. 1943ല്‍ പാലക്കാട് ജില്ലയിലെ നാട്യമംഗലത്ത് ആയിരുന്നു ജനനം. നാട്യമങ്ങലം, ചുണ്ടംപറ്റ എന്നിവിടങ്ങളില്‍ ആയിരുന്നു സ്കൂള്‍ പഠനം സിറാജിന്റെ ആദ്യകാലത്തെ പ്രധാന ലേഖകനായി സേവനം ചെയ്ത വി കെ ഉമര്‍ പിന്നിട് സിറാജ് മലപ്പുറം ബ്യൂറോ ചീഫായിരുന്നു. എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ്, അഖിലേന്ത്യാ ലീഗ് എന്നിവയുടെ പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും കര്‍ഷക സംഘം നേതാവ് ആയും പ്രവര്‍ത്തിച്ചു. ചന്ദ്രിക, ലീഗ് ടൈംസ് എന്നിവയില്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം പ്രസ്ക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളും വഹിച്ചിരുന്നു. കേരള മുസ്ലിം ജമാഅത്ത് സ്ഥാപിതമായപ്പോള്‍ അതിന്റെ കൊളത്തൂര്‍ സോണ്‍ പ്രഥമ വൈസ് പ്രസിഡന്റ് ആയിരുന്നു. കൊളത്തൂര്‍ ഇര്‍ശാദിയ്യയുടെ ആദ്യകാല വൈസ് പ്രസിഡന്റും നിലവില്‍ കമ്മിറ്റി അംഗവുമാണ്. കേരള മുസ്ലിം ജമാഅത്ത് കട്ടുപ്പാറ യൂനിറ്റ് പ്രസിഡന്റ്, കട്ടുപ്പാറ തഅലീമിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. പിതാവ്. പരേതനായ കുഞ്ഞുണ്ണീന്‍ ഹാജി, മാതാവ്. പരേതയായ ഖദീജ. ഭാര്യ. പരേതയായ കൂരാച്ചിപ്പടി സ്വദേശിനി തൃപ്പങ്ങാവില്‍ ഖദീജ. മക്കള്‍. മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്വീഫ്, ശിഹാബുദ്ധീന്‍, ബല്ഖീസ്, ആയിശ. മരുമക്കള്‍. സൈതലവി ടി എന്‍പുരം, ബശീര്‍ താഴെക്കോട്. ഹസീന, ദഹബി, ശഹീദ. ഖബറടക്കം കട്ടുപ്പാറ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
—
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]