മലപ്പുറം വെന്നിയൂരില്‍ തെങ്ങ് വെട്ടുന്നതിനിടയില്‍ പൊട്ടിവീണ് യുവാവ് മരിച്ചു
തിരൂരങ്ങാടി: മലപ്പുറം വെന്നിയൂരില്‍ തെങ്ങ് വെട്ടുന്നതിനിടയില്‍ പൊട്ടിവീണ് യുവാവ് മരിച്ചു. വെന്നിയൂര്‍ പാറപ്പുറം സ്വദേശി ചോലക്കല്‍ മൊയ്തുട്ടിയുടെ മകന് ഹാരിസ് (33) ആണ് മരിച്ചത്. തെങ്ങ് മുറിക്കാന്‍ കയറിയപ്പോള്‍ തെങ്ങ് പൊട്ടി വീണാണ് അപകടം. ഉച്ചക്ക് മൂന്നരയോടെ പൂക്കിപറമ്പ് പുത്തംകുളത്താണ് തെങ്ങ് വെട്ടിയിരുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വെന്നിയൂര്‍ ജൂമാമസ്ജിദില് ഖബറടക്കും.മാതാവ് പാത്തുമ്മു. ഭാര്യ: ഷംല. മക്കള്‍: മുഹമ്മദ് റസല്‍, മുഹമ്മദ് റബീഹ്. സഹോദരങ്ങള്‍: ശമീര്‍, അബ്ദുറഷീദ്, ഫാരിസ്, ഹസീന, മുബശിറ,
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]