കവളപ്പാറയിലെ സഹോദരങ്ങളായ കാവ്യക്കും കാര്‍ത്തികയ്ക്കും രാഹുല്‍ഗാന്ധി നല്‍കിയ വാക്ക് പാലിച്ചു

കവളപ്പാറയിലെ   സഹോദരങ്ങളായ  കാവ്യക്കും കാര്‍ത്തികയ്ക്കും രാഹുല്‍ഗാന്ധി നല്‍കിയ  വാക്ക് പാലിച്ചു

മലപ്പുറം: സഹോദരങ്ങളായ കാവ്യക്കും കാര്‍ത്തികയ്ക്കും വയനാട് എംപി രാഹുല്‍ഗാന്ധി നല്‍കിയ വാക്ക് പാലിച്ചു. ഇരുവരുടേയും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ അഞ്ചുപേരെയാണ് കവളപ്പാറ ദുരന്തം കൊണ്ടുപോയത്. തുടര്‍ന്ന് അനാഥരായ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോലാണ് നാളെ രാഹുല്‍ ഗാന്ധി എംപി മലപ്പുറം കലക്ടറേറ്റില്‍ വെച്ച് കൈമാറുന്നത്.
2019ലായിരുന്നു നാടിനെ നടുക്കിയ കവളപ്പാറ ദുരന്തം. ഇവരുടെ അച്ഛന്‍ നേരത്തെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശേഷം കുടുംബ വീട്ടിലായിരുന്നു ഇരുവരുടേയും താമസം. തന്റെ കവളപ്പാറ സന്ദര്‍ശന വേളയിലാണ് രാഹുല്‍ ഗാന്ധി കാവ്യയുടേയും കാര്‍ത്തികയുടേയും സങ്കടകഥ അറിയുന്നത്.
ഇതോടെ ഇരുവര്‍ക്കും വീട് വച്ചുനല്‍കാമെന്ന് രാഹുല്‍ ഗാന്ധി വാദ്ഗാനം ചെയ്തു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്. ഒരിടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി നാളെ വയനാട് മണ്ഡലത്തില്‍ എത്തും. 11.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കളക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷമാകും കാര്‍ത്തികയ്ക്കും കാവ്യയ്ക്കും വട് കൈമാറുക.

Sharing is caring!