മോദി രാഷ്ട്രഘടനയെ തന്നെ തകര്‍ക്കുന്നു കെ.പി.എ. മജീദ്

മോദി രാഷ്ട്രഘടനയെ  തന്നെ തകര്‍ക്കുന്നു കെ.പി.എ. മജീദ്

മലപ്പുറം: ഇന്ത്യയുടെ ആത്മാവായ മതേതരത്വവും ബഹുസ്വരതയും ഇല്ലായ്മ ചെയ്ത് മോദി ആരംഭിച്ച വിനാശങ്ങള്‍ കര്‍ഷകരെയും ദലിതരെയും രാജ്യത്തെ സാധാരണക്കാരെയും അടക്കം ബാധിച്ച് രാഷ്ട്രഘടനയെ തന്നെ തകര്‍ക്കുന്ന ദുരന്തഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ്. ഇക്കാര്യം മതേതരത്വ കക്ഷികള്‍ ഗൗരവമായി കാണേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവരശേഖരണ ഹൗസ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം മേല്‍മുറി മച്ചിങ്ങലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശവാദങ്ങളും എതിര്‍പ്പുകള്‍ക്കെതിരെയുള്ള അവഹേളനങ്ങളും വഴി മാത്രം ഇന്ത്യപോലൊരു രാജ്യത്തെ നയിക്കാമെന്ന് കരുതുന്നത് അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!