മനുഷ്യനന്മ രാഷ്ട്രീയ അജണ്ടയാകണം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: കക്ഷി രാഷ്ട്രീയ മതചിന്തകള്‍ക്കതീതമായി മനുഷ്യനന്മ മുഖ്യ അജണ്ടയായി തീരുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനം അര്ത്ഥപൂര്ണ്ണമാവുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. മേല്‍മുറി മുസ്്ലീം യൂത്ത് ലീഗ് കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവ്യാപനങ്ങളും ദുരിതങ്ങളും വരുമ്പോള്‍ അവ പ്രതിരോധിക്കുന്നതിന് മുഖ്യവിഷയമായി കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമായാല്‍ അതിജീവനം എളുപ്പമാവും. പാര്‍ട്ടി പ്രചരണങ്ങളെയും ക്യാമ്പയിനുകളെയും പോലെ തന്നെ പൊതുജനാരോഗ്യസംരക്ഷണ ക്യാമ്പയിനുകളും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അത്തരം നീക്കങ്ങള്‍ പ്രാമുഖ്യ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ നന്മ സമൂഹത്തിന് നേരിട്ട് ലഭ്യമാക്കാന്‍ വഴിതെളിയിക്കുമെന്നും അദ്ദേഹ പറഞ്ഞു. ചടങ്ങില്‍ മുസ്്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ്, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ. മുനീര്‍, മുസ്്ലീം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി. കെ. ഫിറോസ്, പി. ഉബൈദുള്ള എം എല്‍ എ, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ കെ അഫ്സല് റഹ്്മാന്‍, കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് റഫീഖ് മുസ്ലിയാരകത്ത്, കണ്‍വീനര്‍ ഇ പി സിറാജ്, ഭാരവാഹികളായ അജ്മല്‍ വടക്കേപുറം, സമദ് സീമാടന്‍, നൂറുദ്ദീന്‍ ആലത്തൂര്‍പടി, ഇര്‍ഷാദ് മച്ചിങ്ങല്‍ പ്രസംഗിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]