കോവിഡ് ബാധിച്ച് യുഎഇയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കക്കിടിപ്പുറം സ്വദേശി മരിച്ചു
ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ കക്കിടിപ്പുറം സ്വദേശി യുഎഇ യില്‍ മരിച്ചു.അജ്മാന് കെഎംസിസി ചങ്ങരംകുളം മേഖല ഉപദേശക സമിതി അംഗവും ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയുമായ കാവില്‍ വളപ്പില്‍ ഇബ്രാഹിം (66) ആണ് അജ്മാനില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.ഒരാഴ്ച മുമ്പ് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് അജ്മാനില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇബ്രാഹിമിന് രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.മൃതദേഹം അജ്മാനില്‍ ഖബറടക്കം നടത്തി. ഭാര്യ: സുബൈദ .മക്കള്‍ : അബദുള്‍ റൗഫ്, റുബീന,റുഖ്സാന .മരുമകള്‍ : അബദുള്‍ ലത്തീഫ്, ഗാലിബ് (ഖത്തര്‍),ജാസ്മി
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]