പെരിന്തല്‍മണ്ണയില്‍ കൊറിയര്‍ കൊടുത്ത് തിരിച്ചുവരുന്നതിനിടെ മാട്ടോര്‍ സൈക്കിള്‍ ഇടിച്ച് കാല്‍ നടയാത്രകാരന്‍ മരിച്ചു

പെരിന്തല്‍മണ്ണയില്‍ കൊറിയര്‍ കൊടുത്ത്  തിരിച്ചുവരുന്നതിനിടെ മാട്ടോര്‍ സൈക്കിള്‍ ഇടിച്ച്  കാല്‍ നടയാത്രകാരന്‍ മരിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹൗസിങ് കോളനി റോഡില്‍ വച്ച് മോട്ടോര്‍സൈക്കിള്‍ ഇടിച്ചു പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാല്‍ നടയാത്രകാരന്‍ മരിച്ചു. അങ്ങാടിപ്പുറം ഏറാന്‍തോട് സ്വദേശി അച്ചുണ്ണി (51)യാണ് മരിച്ചത്. അന്തരിച്ച കണ്ടാണത്ത് ദേവകി അമ്മയുടെയും ഗോവിന്ദന്‍ നായരുടെയും മകനാണ്.
പെരിന്തല്‍മണ്ണ ‘സ്പീഡ് ആന്റ് സേഫ് ‘ കൊറിയര്‍ സര്‍വീസിലെ ജീവനക്കാരനായിരുന്നു. കൊറിയര്‍ കൊടുത്ത് തിരിച്ചു വരുമ്പോള്‍ പുറകില്‍ നിന്ന് അമിത വേഗത്തില്‍ വന്ന മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ വ്യാഴാഴ്ച്ച തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാത്രി 9. 30 ഓടെ മരിച്ചു. മൃതദേഹം അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യാ : പ്രസന്ന കുമാരി, മകന്‍ : അതുല്‍ കൃഷ്ണ, സഹോദരങ്ങള്‍ : മോഹന്‍ദാസ്, സതീഷ്‌കുമാര്‍.

Sharing is caring!