മലപ്പുറം ആര്‍ടി ഓഫീസില്‍ ബോംബ്

മലപ്പുറം ആര്‍ടി ഓഫീസില്‍ ബോംബ്

മലപ്പുറം: മലപ്പുറം ആര്‍ടി ഓഫീസില്‍ ബോംബ് കണ്ടെത്തി. കളക്ടറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ വരാന്തയിലാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. ജീവനക്കാര്‍ ആദ്യം ആശങ്കപ്പെട്ടെങ്കിലും പിന്നീടാണ് സംഭവം കൗതുകമായി മാറിയത്.സാമൂഹിക സുരക്ഷയുടെ ഭാഗമായി പോലീസ് നടത്തിയ മോക്ഡ്രില്ലായിരുന്നു അല്‍പനേരം ആശങ്ക സമ്മാനിച്ചത്. രാവിലെ ശുചീകരണത്തിന് എത്തിയ ജീവനക്കാരാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ടിഒ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസും മറ്റ് സേനാവിഭാഗങ്ങളും ഓഫീസിലേക്ക് കുതിച്ചെത്തുകയായിരുന്നു. ബോംബ് കണ്ടെത്തിയാല്‍ നടക്കുന്ന നടപടിക്രമങ്ങളായ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ബോംബ് നിര്‍മ്മിര്യമാക്കല്‍ ടീം എന്നിവരുടെ പരിശോധനയും നടന്നു. മലപ്പുറം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു.

Sharing is caring!