ജോലിക്കിടെ ജിക്സോ കട്ടര്‍ പൊട്ടി മലപ്പുറം ആനക്കയത്തെ യുവാവ് മരിച്ചു

ജോലിക്കിടെ ജിക്സോ  കട്ടര്‍ പൊട്ടി മലപ്പുറം ആനക്കയത്തെ  യുവാവ് മരിച്ചു

മഞ്ചേരി : ജോലി ചെയ്തു കൊണ്ടിരിക്കെ പ്രവര്‍ത്തിക്കുന്ന ജിക്സോ കട്ടറിന്റെ ബ്ലേഡ് പൊട്ടി തലയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആനക്കയം പുള്ളീലങ്ങാടി വിളക്കത്ത് പടിയില്‍ പറമ്പന്‍ ആലിക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷഹീര്‍ എന്ന സാഹിര്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിക്ക് ആനക്കയം സീഡ് ഫാമിലാണ് അപകടം. ഉടന്‍ സഹപ്രവര്‍ത്തകര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ആനക്കയം സീഡ് ഫാമിലെ പ്രവൃത്തി കരാര്‍ ഏറ്റെടുത്ത സുഹൃത്തിനെ സഹായിക്കാനെത്തിയതായിരുന്നു സാഹിര്‍. ഗള്‍ഫിലെ മിറാജ് കമ്പനിയില്‍ ദീര്‍ഘകാലം ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് സാഹിര്‍ പത്തു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ നാലു വര്‍ഷമായി ആട് ഫാം നടത്തി വരികയാണ്. മാതാവ് : ആയിഷുമ്മ. ഭാര്യ: സുലൈഖ. മകള്‍: ഷഹ്ല ഷെറിന്‍. മരുമകന്‍ : ആബിദ്. സഹോദരങ്ങള്‍ : മുംതാസ്, നസീമ, ആയിഷാബി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കും ശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആനക്കയം പുള്ളീലങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!