എം.എസ്.എഫ് കാന്‍ഡില്‍ ലൈറ്റ് ഗാതറിംഗ് സംഘടിപ്പിച്ചു

എം.എസ്.എഫ് കാന്‍ഡില്‍  ലൈറ്റ് ഗാതറിംഗ് സംഘടിപ്പിച്ചു

മലപ്പുറം: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. നജീബിനെ കാണാതായി നാല് വര്‍ഷം പിന്നിടുന്ന വേളയില്‍ ‘വേര്‍ ഈസ് നജീബ് ?’ എന്ന മുദ്രാവാക്യത്തില്‍ എം.എസ്.എഫ് മലപ്പുറത്ത് സംഘടിപ്പിച്ച ക്യാന്‍ഡില്‍ ലൈറ്റ് ഗാതറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയുന്നു അദ്ദേഹം. രാജ്യത്തെ ഉന്നത കലാലയമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പി.ജി.വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദ് എ.ബി.വി.പി ഗുണ്ടകളുടെ അക്രമത്തിന് ഇരയായി തുടര്‍ന്ന് കാണാതാവുകയും ചെയ്തിട്ട് നാല് വര്‍ഷമായിട്ടും സി.ബി.ഐ അന്വേഷണത്തില്‍ പുരോഗതിയില്ലാതെ അവസാനിപ്പിക്കേണ്ടി വന്നതും കേന്ദ്ര ഭരണകൂടത്തിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഒത്തുകളിയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ്പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ജില്ലാ കമ്മിറ്റി അംഗം നസീഫ് ഷെര്‍ഷ് എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!